ലോകാവസാനം - പുരാതന മായന്‍ സംസ്കാരത്തെ നശിപ്പിക്കാന് ഗൂഡാലോചന


ലോകാവസാനം - പുരാതന മായന്‍ സംസ്കാരത്തെ നശിപ്പിക്കാന്‍ ക്രിസ്ത്യന്‍ ഗൂഡാലോചന


അതി പുരാതനവും , സനാതന മൂല്യാധിഷ്ടിതവുമായ മായ,  ഇന്‍ക, ആസ്ടെക്റ്റ്  സംസ്കാരങ്ങള്‍ ഒരു കാലത്ത് തെക്കേ അമേരിക്കന്‍ നാടുകളായ മെക്സിക്കോ, പെറു  , ഗ്വോട്ടിമാല തുടങ്ങിയ സ്ഥലങ്ങളില്‍ നാമ്പിട്ടതും തഴച്ചുവളര്‍ന്നതുമാണ് ; തികച്ചും പ്രകൃതി ആരാധനയിലും യുക്തിചിന്തയിലും അടിസ്ഥിതമായിരുന്ന ഉദാത്ത സംസ്ക്കാരങ്ങളായിരുന്നു ഇവ മൂന്നും .ചിന്തയിലും ജീവിതത്തിലും ഈ സമൂഹങ്ങള്‍ ഉയര്‍ത്തി പിടിച്ച മൂല്യങ്ങള്‍ പരിശോധിച്ചാല്‍ ഇവര്‍ ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിന്‍റെ ഒരു അമേരിക്കന്‍ പതിപ്പാണെന്നു കാണുവാന്‍ സാധിക്കും.

മഹത്തായ റോമാ സാമ്രാജ്യത്തിന്‍റെ തകര്‍ച്ചയ്ക്കു ശേഷമുണ്ടായ ക്രിസ്തു മതത്തിന്‍റെ വളര്‍ച്ചയും ഗതി വിഗതികളും ഈ സംസ്കാരങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്ത്തി. ക്രിസ്തീയ സഭയുടെ പരമാധ്യക്ഷനായ 'പാപ്പയുടെ' കൈയില്‍ നിന്നും ക്രിസ്തുമത പ്രചരണാവകാശവുമായി സമുദ്രപര്യടനത്തിനിറങ്ങിയ പറങ്കികളും, ലന്തക്കാരും, സ്പെയ്ന്കാരും ചേര്‍ന്ന് ഈ ഉദാത്ത സംസ്കാരത്തിനെ മുച്ചൂടും നശിപ്പിച്ചു. ഭയപ്പെടുത്തിയും പ്രലോഭിച്ചും നടത്തിയ മതപരിവര്‍ത്തനം കൂടാതെ ഈ സംസ്ക്കാരങ്ങളുടെതായ ആരാധനാരീതികളും, അനുഷ്ടാനങ്ങളും തനികാടാത്തരവും ,യുക്തിഹീനവുമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടേയിരിക്കുന്നു അതിനുതകുന്ന തരത്തില്‍ സിനിമ തുടങ്ങിയ മാധ്യമങ്ങളും മറ്റു പ്രചരണൊപാധികളും കാലാകാലങ്ങളില്‍ ഉപയോഗിച്ച് വരുന്നു.
മായന്‍ സംസ്ക്കാരം തനി പ്രാകൃതമാണെന്ന് കാണിക്കുവാന്‍ വേണ്ടി 'മെല്‍ ഗിബ്ബ്സണ്‍ ' സംവിധാനം ചെയ്ത 'അപ്പൊകാലിപ്റ്റൊ' എന്ന ചിത്രം വലിയ ഉദാഹരണമാണ്‌ . കൊല്ലും കൊലയും ആചാരമാക്കിയ പ്രാകൃത മായന്‍ സമൂഹത്തിലേയ്ക്ക് സമാധാനത്തിന്‍റെ 'കുരിശുമായി'? എത്തുന്ന പാതിരിമാരെ കാണിക്കുന്നതാണ് ചിത്രത്തിന്റെ ആകെത്തുക.മതപരിവര്‍ത്തനത്തിനായി ക്രിസ്തീയര്‍ നടത്തിയ അടിച്ചമര്‍ത്തലുകളെയും കൊടുംക്രൂരതകളെയും ഭംഗിയായി മൂടിവെക്കാന്‍ ഇതുവഴി സാധിച്ചു എന്ന് പറയാം , ചിത്രാരംഭത്തില്‍ കാണിക്കുന്ന " A great civilization is not conquered from without until it has destroyed itself within" എന്ന വില്‍ ഡ്യുരന്റിന്റെ ( ചരിത്രകാരന്‍ - Story of Civilization ) പ്രസ്ഥാവന കൊണ്ട് ചെയ്ത കൊടുമകളെ വെള്ളപൂശുകയും ചെയ്യുന്നു. ഇത്തരത്തില്‍ കാലാകാലങ്ങളില്‍ പുരാതന സംസ്കാരങ്ങളെ - ഈജ്യപ്ഷന്‍, സുമേറിയന്‍, മവോരി സംസ്കാരങ്ങളെ തകര്‍ക്കാനും അവിടങ്ങളില്‍ ക്രിസ്തുമതം സ്ഥാപിക്കാനും സഭാനേതൃത്വ ത്തിനു സാധിച്ചിട്ടുണ്ട് . വിരലില്‍ എണ്ണാവുന്ന പുരാതന സംസ്കാരങ്ങള്‍ മാത്രമേ ഇന്ന് നിലനില്‍ക്കുന്നുള്ളു . ഒരുകാലത്ത് ആസ്ടെക്കട്ട് സംസകാരത്തിന്റെ ഈറ്റില്ലമായിരുന്ന മെക്സിക്കൊയില്‍ ഇന്ന് 2010 ലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ എസ്റ്റിമൈട്സ് ആന്‍ഡ് ജോഗ്രഫി നടത്തിയ സെന്‍സസ് പ്രകാരം 82.7% റോമന്‍കത്തോലിക്കാ വിശ്വാസികളും 9.3% അവാന്തര ക്രിസ്തീയ വിഭാഗങ്ങളുമാണെന്നു പറയുന്നു ഇപ്രകാരം സാംസ്ക്കാരിക ധ്വംസനത്തിലൂടെ സ്ഥാപിത മതങ്ങളായ ക്രിസ്തുമതവും ഇസ്ലാമും ലോകം മുഴുവന്‍ ഗ്രസിച്ചിരിക്കുന്നു അതിന്‍റെ അനുരണനങ്ങള്‍ ഭാരതത്തിലും പ്രതിഫലിച്ചു തുടങ്ങിയിട്ട് ഏറെ നാളുകളായി .

ലോകാവസാന തട്ടിപ്പ് - ദുരുദ്ദേശം വ്യക്തം 

മായന്‍ കലണ്ടര്‍ പ്രകാരം 2012 ഡിസംബര്‍ 21 ന് ലോകം അവസാനിക്കും എന്നാണ് പ്രചരിപ്പിച്ചിരുന്നത്, എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണെന്ന് പ്രച്ചരിപ്പിച്ചവര്‍ക്കു  ബോധ്യമുള്ള കാര്യമാണ് പിന്നെന്തിനാണ് ഇത്തരമൊരു പ്രചരണം ? ഉത്തരം വളരെ ലളിതമാണ് എല്ലാ കാലത്തും സംഘടിത മതങ്ങള്‍ ഭീതിയെ വളര്‍ത്തിയാണ് വളര്‍ന്നിട്ടുള്ളത് ലോകാവസാനത്തില്‍ രക്ഷകന്‍ എത്തുമെന്നും രക്ഷകന്‍റെ  മതം സ്വീകരിച്ചവനെ രക്ഷിക്കുമെന്നും പ്രചരിപ്പിച്ചു പാവപ്പെട്ട ജനങ്ങളെ വ്യാപകമായി മതം മാറ്റാനുള്ള തന്ത്രം മാത്രമായിരുന്നു ഇതു .ഇതിനു തെളിവാണ് ഡിസംബര്‍ ഇരുപത്തൊന്നിനു മാതൃഭൂമി ഉള്‍പ്പടെയുള്ള മുഖ്യധാരാ പത്രങ്ങളില്‍ വന്ന ലോകാവസാന പരസ്യം. " ഭയപ്പെടേണ്ട യേശു നിങ്ങളുടെ രക്ഷയ്ക്ക്" എന്ന് പറഞ്ഞു കൊടുത്തിരിക്കുന്ന പരസ്യം.പരസ്യമായ മതപരിവര്‍ത്തന ആഹ്വാനമാണ്. ഡിസംബര്‍ 20,21 തീയ്യതികളൊടനുബന്ധിച്ചു തമിഴ്നാട്ടിലും കേരളത്തിലെ വനവാസ മേഖലകളിലും നടന്നിട്ടുള്ള  മതപരിവര്‍ത്തനത്തെ കുറിച്ച് സ്വന്തന്ത്രമായ ഒരു അന്വേഷണം നടത്തിയാല്‍ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതായിരിക്കും.

മായന്‍ കലണ്ടര്‍ വാസ്തവം 

വ്യക്തമായ ശാസ്ത്രബോധവും യുക്തിചിന്തയുമുണ്ടായിരുന്ന മായന്‍ സമൂഹം അവരുടെ കലണ്ടറിന്റെ അവസാനം ലോകാവസാനം ആണെന്നു പ്രഖ്യാപിക്കാന്‍ ബുദ്ധിശൂന്യരാണോ ? തീര്‍ത്തും അല്ല മായന്‍ സമൂഹത്തിന്റെ കലണ്ടര്‍ ലോകത്ത് ഇന്ന് വരെ ഉണ്ടായ കലണ്ടര്‍ സംവിധാനങ്ങളെക്കാള്‍ ക്ലിഷ്ടവും കഠിനവുമാണെന്ന് 'നാസ' പറയുന്നു കാലത്തേ അവര്‍ ചക്ര രൂപത്തിലാണ് മനസില്ലാക്കിയിരുന്നത് അതുകൊണ്ട് മായന്‍ കാലഗണന ഓരോ ചക്രങ്ങളായാണ് സൂക്ഷിച്ചിരുന്നത് ഉദാഹരണത്തിന് വാഹനങ്ങളിലെ വേഗമാപിനിയെ നോക്കുക ഓരോ തവണയും വാഹന വേഗത്തെ അത് ആവര്ത്തിച്ചാണ് കാണിക്കുന്നത് . 60 കി മി വേഗത്തിലെ യാത്ര കഴിഞ്ഞാല്‍ അടുത്ത യാത്ര വീണ്ടും 1 ല്‍ നിന്നാണ് ആരംഭിക്കുന്നത് അപ്രകാരം മായന്‍ കലണ്ടര്‍ 2012 ഡിസംബര്‍ 21 നു ഒരു ഘട്ടം പൂര്‍ത്തിയാക്കി അടുത്ത ഘട്ടം 1 ല്‍  നിന്നാരംഭിക്കുന്നു അത്രമാത്രം. ഇത്രയും ലളിതമായ ഒരു കാര്യത്തെ ലോകാവസാനമെന്നു മായന്‍ കരുതി എന്ന വ്യാജ പ്രചരണം വഴി ആ മഹത്തായ സംസ്കാരത്തെ അപഹസ്യമാക്കാനുള്ള കുത്സിത ശ്രമമാണ് നടന്നത്. തീര്‍ച്ചയായും ഇത് സംഘടിത മതങ്ങളുടെ ഗൂഡാലോചനയാണ്.
ശാസ്ത്രത്തിന്‍റെ  വളര്‍ച്ചയില്‍ അടിപതറുന്ന സെമിറ്റിക്ക് മതങ്ങള്‍ക്ക് പിടിച്ചു നില്‍ക്കുവാനും കൂടുതല്‍ ആളുകളെ മതപരിവര്‍ത്തനം നടത്താനും ഗതകാല സംസ്കാരത്തിന്‍റെ മഹത്വം തിരിച്ചറിഞ്ഞു അവയിലേക്ക് മടങ്ങുന്ന യുവാക്കളുടെ ഒഴുക്കിനെ തടയിടാനും ഈ ലോകാവസാനം വഴി സംഘടിത മതങ്ങള്‍ക്ക് സാധിച്ചിരിക്കുന്നു. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍  ഇതിനു ഓശാന പാടുന്നതാണ് ഏറെ ഖേദകരം.

ആര്‍.. രാമാനന്ദ് 
പന്തീരാങ്കാവ് 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹിമാലയൻ ഡയറിക്കുറിപ്പുകൾ

ഖാന്തം അഥവാ കാന്തം